SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡ് പ്രീക്വാർട്ടറിൽ. ഇന്നലെ നടന്ന ​ഗ്രൂപ്പ് മത്സരത്തിൽ ബൊറൂസിയ മോൻഷെൻ​ഗ്ലാഡ്ബാഷിനെ തോൽപ്പിച്ച് ​ഗ്രൂപ്പ് ജേതാക്കളായാമ് റയലിന്റെ മുന്നേറ്റം. അതേസമയം ഇറ്റാലിയൻ സൂപ്പർ ക്ലബ് ഇന്റർ മിലാൻ ഇക്കുറിയും ചാമ്പ്യൻസ് ലീ​ഗ് ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.

എതിരില്ലാത്ത രണ്ട് ​ഗോളിനാണ് റയൽ ​ഗ്ലാഡ്ബാഷിനെ വീഴ്ത്തിയത്. കരീം ബെൻസിമയുടെ ഇരട്ട​ഗോളാണ് റയലിന് ജയം സമ്മാനിച്ചത്. തോറ്റെങ്കിലും ​ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ​ഗ്ലാഡ്ബാഷും പ്രീക്വാർട്ടറിലേക്ക് മുന്നേറി. ​ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഷാക്തർ ഡോണറ്റ്സ്കിനോട് ​ഗോൾരഹിത സമനില വഴങ്ങി അവസാന സ്ഥാനക്കാരായതോടെയാണ് ഇന്റർ പുറത്തായത്.

അയാക്സിനെ എതിരില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തി ഇറ്റാലിയൻ ക്ലബ് അറ്റലാന്റയും പ്രീക്വാർട്ടർ യോ​ഗ്യത നേടി. ലൂയിസ് മ്യുറിയലാണ് ​ഗോൾ നേടിയത്. വംശീയാധിക്ഷേപ വിവാദത്തെത്തുടർന്ന് നിർത്തിവച്ച മത്സരം ഇന്നലെ വീണ്ടും നടത്തിയപ്പോൾ പി.എസ്.ജി ഇസ്താംബൂൾ ബസക്സെഹറിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് തകർത്തു. പി.എസ്.ജി നേരത്തെ തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു.

മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്ന് ​ഗോളിന് മാഴ്സെയേയും പോർട്ടോ എതിരില്ലാത്ത രണ്ട് ​ഗോളിന് ഒളിംപിയാക്കോസിനേയും വീഴ്ത്തി. അത്ലെറ്റിക്കോ മഡ്രിഡും ബയേൺ മ്യൂണിച്ചും വിജയം നേടിയവരിൽ പെടുന്നു.