SHARE

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ യൂറോപ്പിലെ ഫുട്ബോൾ സീസണുകൾ റദ്ദാക്കാനുള്ള സാധ്യതകൾ മുന്നിലുണ്ടെന്ന് യുവേഫ. ജൂൺ അവസാനത്തോടെ ലീ​ഗ് മത്സരങ്ങൾ പുനരാരംഭിക്കാനായില്ലെങ്കിൽ സീസൺ അവസാനിപ്പിക്കാനാണ് സാധ്യതയെന്നാണ് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ കെഫെറിൻ പറയുന്നത്.

എ,ബി,സി എന്നീ മൂന്ന് പ്ലാനുകൾ മുന്നിലുണ്ട്. അതായത് മെയ് മധ്യത്തിലോ, ജൂൺ ആദ്യമോ, ജൂൺ അവസാനമോ ഏതെങ്കിലുമൊരു ദിവസം ലീ​ഗ് മത്സരങ്ങൾ പുനരാരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഇത് മൂന്ന് നടന്നില്ലെങ്കിൽ ലീ​ഗ് സീസണുകൾ റദ്ദാക്കിയേക്കും, കെഫെറിൻ ഒരു ഇറ്റാലിയൻ മാധ്യമത്തോട് പറഞ്ഞു.

അടുത്ത സീസൺ തുടക്കം നിശ്ചയിച്ചിരിക്കുന്ന സമയത്ത് ഈ സീസണിന്റെ ബാക്കി തുടരാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്നും കെഫെറിൻ അറിയിച്ചു. അതേസമയം ആരാധകരെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നും കെഫെറിൻ കൂട്ടിച്ചേർത്തു.