SHARE

ആരാധകരിൽ നിന്ന് വംശീയാധിക്ഷേപം ഉയർന്നതിനെത്തുടർന്ന് ഇറ്റാലിയൻ ക്ലബ് ലാസിയോയ്ക്കെതിരെ യുവഫേ നടപടി. ലാസിയോയുടെ അടുത്ത യൂറോപ്യൻ ഹോം മത്സരം സ്റ്റേഡിയം ഭാ​ഗികമായി അടച്ചിട്ട് നടത്താനാണ് യുവേഫ ശിക്ഷ വിധിച്ചിരിക്കുന്നത്.

ഈ മാസം ആദ്യ ഫ്രഞ്ച് ക്ലബ് റെന്നെസിനെതിരായ ലാസിയോയുടെ യൂറോപ്പാ ലി​ഗ് മത്സരത്തിനിടെയാണ് ആരാധകരിൽ നിന്ന് വംശീയാധിക്ഷേപം ഉയർന്നത്. ഇതേത്തുടർന്ന് യുവേഫ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശിക്ഷാനടപടി. ഇതോടെ കെൽറ്റിക്കിനെതിരായ ലാസിയോയുടെ അടുത്ത യൂറോപ്പാ ലി​ഗ് ഹോം മത്സരത്തിൽ സ്റ്റേഡിയത്തിന്റെ ഒരു ഭാ​ഗത്ത് ആരാധകരെ പ്രവേശിപ്പിക്കരുതെന്നാണ് നിർദേശം.

ഇതിനൊപ്പം 20,000 യൂറോ പിഴയും യുവേഫ ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയം ഭാ​ഗകമായി അടച്ചിടൽ വംശീയാധിക്ഷേപത്തിന് യുവേഫയുടെ കുറഞ്ഞ ശിക്ഷയാണ്. ഒരു വർഷത്തിനിടെ ആരാധകരിൽ നിന്ന് ഇത്തരം പ്രവർത്തി ആവർത്തിക്കപ്പെട്ടാൽ സ്റ്റേഡിയം പൂർണമായി അടച്ചിടുമെന്നും യുവേഫ മുന്നറിയിപ്പ് നൽകി