SHARE

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കനത്ത നടപടിയുമായി യുവേഫ. അടുത്ത് രണ്ട് വര്‍ഷത്തേയ്ക്ക് സിറ്റിയെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും വിലക്കി. വിലക്ക് കൂടാതെ മുപ്പത് മില്ല്യണ്‍ യൂറോ പിഴയും അടയ്ക്കണം. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി.

നിയമങ്ങളില്‍ കടുത്ത ലംഘനം സിറ്റി നടത്തിയതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മാത്രമല്ല ഇക്കാര്യത്തില്‍ യുവേഫയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കടുത്ത നടപടിയിലേയ്ക്ക് നീങ്ങാന്‍ കാരണം.

വിലക്ക് ഈ സിസണില്‍ സിററിയെ ബാധിക്കില്ല. എങ്കിലും സിററി പോലൊരു ടീമിന് കനത്ത തിരിച്ചടിയാണ് യുവേഫയുടെ ഈ തീരുമാനം . ഈ സീസണില്‍ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തിന് തയ്യാറെടുക്കുകയാണ് സിറ്റി. ഇക്കാര്യത്തില്‍ സിറ്റി അപ്പീല്‍ നല്‍കുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.