SHARE

കഴിഞ്ഞ ദിവസം രാത്രി ഫ്രാന്‍സിലെ ഗ്രൂപാമ സ്റ്റേഡിയത്തില്‍ നടന്ന യുറോപ്പാ ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ അത്‌ലറ്റികോ മഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മാഴ്‌സെയെ തകര്‍ത്തു വിട്ടിരുന്നു. ഇരട്ടഗോളുകള്‍ നേടിയ അന്റോണിയോ ഗ്രീസ്മാനായിരുന്നു അത്‌ലറ്റികോയുടെ ഹീറോ. ഒരു ഗോള്‍ ഗാബിയും നേടി.

എന്നാല്‍ മത്സരത്തിന് ശേഷം ഇരു ക്ലബുകള്‍ക്കെതിരെയും നടപടിക്കൊരുങ്ങുകയാണ് യുവേഫ. കളിക്കിടെ ആരാധകര്‍ വംശീയമായ തരത്തില്‍ ബാനറുകള്‍ ഉയര്‍ത്തിയെന്നതാണ് അത്‌ലറ്റികോക്കെതിരെയുള്ള ആരോപണം. സ്റ്റേഡിയത്തില്‍ ഫയര്‍ വര്‍ക്ക്‌സ് നടത്തിയ സംഭവവും യുവേഫ അന്വേഷിക്കും. അതേ സമയം, കളിയില്‍ പരാജയപ്പെട്ട ഫ്രഞ്ച് ക്ലബ് മാഴ്‌സെയും നടപടി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

-Advertisement-

സ്റ്റേഡിയത്തില്‍ ഫയര്‍ വര്‍ക്ക്‌സ് നടത്തിയതും മൈതാനത്തേക്ക് ആരാധകര്‍ വിവിധ വസ്തുക്കള്‍ വലിച്ചെറിഞ്ഞതുമാണ് മാഴ്‌സെക്ക് തിരിച്ചടിയായത്. കിക്കോഫ് വൈകിപ്പിച്ചതും മാഴ്‌സെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കാരണമാവുന്നുണ്ട്. മെയ് 31ന് വാദം കേട്ടതിന് ശേഷം ഇരുടീമുകൾക്കെതിരെയും യുവേഫ നടപടി സ്വീകരിച്ചേക്കും.