SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിനും യൂറോപ്പാ ലീ​ഗിനും പുറമെ ഒരു യൂറോപ്യൻ ക്ലബ് പോരാട്ടത്തിന് കൂടി യുവേഫ തയ്യാറെടുക്കുന്നു. യൂറോപ്യൻ കോൺഫറൻസ് ലീ​ഗ് എന്ന് പേരിട്ടിരിക്കുന്ന ലീ​ഗ് 2021 മുതൽ ആരംഭിക്കമെന്ന് യുവേഫ അറിയിച്ചു.

32 ടീമുകൾ പങ്കെടുക്കുന്ന ലീ​ഗ് എന്നാണ് അറിയിച്ചിരിക്കുന്നത്. ഇവരെ നാല് ടീമുകൾ വീതമുള്ള എട്ട് ​ഗ്രൂപ്പുകളായി തിരിക്കും. ഓരോ ​ഗ്രൂപ്പിലേയും ആദ്യ സ്ഥാനക്കാർ നോക്കൗട്ട് റൗണ്ടിലേക്ക് യോ​ഗ്യത നേടും. എല്ലാ ​ഗ്രൂപ്പിലേയും രണ്ടാം സ്ഥാനക്കാർ തൊട്ടുമുകളിലുള്ള യൂറോപ്പാ ലീ​ഗ് ​ഗ്രപ്പ് ഘട്ടത്തിലെ മൂന്നാം സ്ഥാനക്കാരുമായി പ്ലേ ഓഫ് കളിക്കും. ഇവിടെ ജയിക്കുന്നവരും നോക്കൗട്ടിലെത്തും. ഈ തരത്തിലാണ് ലീ​ഗ് ക്രമീകരിച്ചിരിക്കുന്നത്.

അതേ സമയം 2021-ൽ തുടങ്ങും എന്ന് അറിയിച്ചെങ്കിലും മത്സരങ്ങൾ എന്ന് ആരംഭിക്കുമെന്ന് വ്യക്തമല്ല. പങ്കെടുക്കുന്ന ടീമുകളുടെ കാര്യത്തിലും വ്യക്തതയില്ല. യൂറോപ്പിലെ ടോപ് ലീ​ഗുകളിൽ നിന്ന് ഒന്നോ രണ്ടോ ക്ലബുകൾ മാത്രമെ പങ്കെടുക്കു എന്ന് സൂചനയുണ്ട്.