SHARE

കഴിഞ്ഞ കുറച്ചു നാളുകളായി പാകിസ്ഥാന്‍ ദേശീയ ടീമില്‍ നിന്ന് പുറത്താണ് ഉമര്‍ അക്മല്‍. എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് താരം. ഈയിടെ അവസാനിച്ച പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം നടത്താന്‍ ഉമര്‍ അക്മലിന് കഴിഞ്ഞില്ല. അഞ്ചു മത്സരങ്ങളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് പാക് താരം നേടിയത്.

ഇനി 25ന് നടക്കാനിരിക്കുന്ന പാകിസ്ഥാന്‍ കപ്പാണ് ഉമര്‍ അക്മലിന്റെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ‘ പാകിസ്ഥാന്‍ കപ്പില്‍ മികച്ച രീതിയില്‍ കളിക്കണം, അങ്ങനെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചു പറ്റണം, കോച്ച് മിക്കി ആര്‍തര്‍ എന്തു കൊണ്ടു എന്നെ ഇഷ്ടപ്പെടുന്നില്ലയെന്ന് അറിയില്ല, എന്നാല്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്’ – അക്മല്‍ പറഞ്ഞു.

പാകിസ്ഥാന്‍ ജേഴ്‌സിയില്‍ 16 ടെസ്റ്റ് മത്സരങ്ങളും 116 ഏകദിനങ്ങളും 82 ടി20 മത്സരങ്ങളുമാണ് ഈ വലംകയ്യന്‍ ബാറ്റ്‌സ്മാന്‍ കളിച്ചത്. 27കാരനായ താരം 2017 ജനുവരിയിലാണ് അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്.