SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് സീനിയർ താരം ഹർഭജൻ സിംഗ്. ഋഷഭ് പന്തിനെ തന്റെ ടീമിൽ നിന്നൊഴിവാക്കിയ ഹർഭജൻ ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത് അപ്രതീക്ഷിതമായി. നിലവിൽ ഇന്ത്യൻ ഏകദിന ടീമിലില്ലെങ്കിലും, രഞ്ജി ട്രോഫിയിൽ നടത്തിയ തകർപ്പ‌‌ൻ പ്രകടനമാണ് അദ്ദേഹത്തെ ഭാജി തന്റെ ടീമിൽ ഉൾപ്പെടുത്താൻ കാരണം.

ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച വിജയ് ശങ്കറിനേയും ഹർഭജൻ തന്റെ ലോകകപ്പ്‌ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയെ പതിനഞ്ചംഗ ടീമിലേക്ക് പരിഗണിക്കാത്ത ഭാജി‌ പക്ഷേ പതിനാറാമനായി അദ്ദേഹത്തെ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് മറ്റ് പ്രധാന മാറ്റങ്ങളൊന്നും ഹർഭജൻ വരുത്തിയിട്ടില്ല.

ഹർഭജന്റെ ലോകകപ്പ്‌ ടീം – രോഹിത് ശർമ്മ, ശിഖാർ ധവാൻ, വിരാട് കോഹ്ലി, അമ്പാട്ടി റായുഡു, എം എസ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ട്യ, കുൽദീപ് യാദവ്, ജസ്പ്രിത് ബുറ, യുസ്വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി, ദിനേഷ് കാർത്തിക്ക്, ഉമേഷ് യാദവ്, വിജയ് ശങ്കർ.