SHARE

ഇന്ത്യയ്ക്കെതിരെ പൂനെയിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ദക്ഷിണാഫ്രിക്കൻ താരം സെനറൻ മുത്തുസ്വാമി പുറത്തായത് അമ്പയറുടെ വൈകിയെടുത്ത തീരുമാനത്തിൽ. വിക്കറ്റ് വിളിക്കാൻ അമ്പയർ നിഗൽ ലോംഗിന്‌ വൈകിയെടുത്ത തീരുമാനം മുത്തുസ്വാമിയെ ഞെട്ടിച്ചു. തുടർന്ന് താരം ഡി ആർ എസ് എടുത്തെങ്കിലും ഡി ആർ എസിലും താരം ഔട്ടാണെന്ന് തെളിയുകയായിരുന്നു.

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന്റെ നാൽപ്പത്തിയഞ്ചാം ഓവറിലായിരുന്നു സംഭവം. പന്തെറിയുന്നത് ജഡേജ. ഇടം കൈ സ്പിന്നറായ ജഡേജയറിഞ്ഞ ഓവറിലെ രണ്ടാം പന്ത് നന്നായി തിരിഞ്ഞ് മുത്തുസ്വാമി യുടെ പാഡിൽ കൊണ്ടു. ജഡേജയും, മറ്റ് ഇന്ത്യൻ താരങ്ങളും എൽ ബി‌ഡബ്ല്യു വിക്കറ്റിനായി അപ്പീൽചെയ്തു. എന്നാൽ അമ്പയർ നിഗൽ ലോംഗ് അത് വിക്കറ്റല്ലെന്ന രീതിയിൽ നിന്നു. പക്ഷേ ഇന്ത്യൻ താരങ്ങൾ അപ്പീൽഅവസാനിപ്പിച്ചയുടനേ ലോംഗ് തന്റെ കൈവിരലുയർത്തി അത് വിക്കറ്റ് വിധിക്കുകയായിരുന്നു.

ഇത് കണ്ട സെനറൻ മുത്തുസ്വാമി അവിശ്വസനീയതോടെ ക്രീസിൽ നിന്നു. അമ്പയറുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടായ മുത്തുസ്വാമി ഉടൻ തന്നെ ഡി ആർ എസ് ആവശ്യപ്പെട്ടു. എന്നാൽ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലും താരം ഔട്ടാണെന്ന് വിധി വരുകയായിരുന്നു.