SHARE

ബ്രസീല്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായതില്‍ നെയ്മറെ വിമര്‍ശിക്കുന്നതിനെതിരെ മുന്‍ താരം കക്ക. ബ്രസീലാണ് പരാജയപ്പെട്ടത്, നെയ്മറല്ലെന്നും കക്ക തുറന്നുപറഞ്ഞു. ക്വാര്‍ട്ടര്‍ മത്സരത്തിൽ ബെല്‍ജിയത്തോട് 2-1ന് പരാജയപ്പെട്ടാണ് ബ്രസീല്‍ പുറത്തായത്.

ലോകകപ്പില്‍ രണ്ടു ഗോളുകള്‍ നേടിയെങ്കിലും നെയ്മര്‍ പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെന്ന് ബ്രസീൽ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോയും കഫുവും അഭിപ്രായപ്പെട്ടിരുന്നു. അതിനിടെയാണ് താരത്തെ പിന്തുണച്ച് കക്ക എത്തിയിരിക്കുന്നത്. ‘ ഒരു താരത്തെ മാത്രം വിമര്‍ശിക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല, ബ്രസീല്‍ പരാജയപ്പെട്ടു, നെയ്മര്‍ മാത്രമല്ല, ബ്രസീലിയന്‍ ടീമാണ് ലോകകപ്പില്‍ തോറ്റു പുറത്തായത്’ – കക്ക വ്യക്തമാക്കി.

നെയ്മര്‍ നേരിട്ടതു പോലുള്ള വെല്ലുവിളികള്‍ താന്‍ നേരിട്ടിട്ടുണ്ടെന്നും നെയ്മറുടെ ആരാധകനാണ് താനെന്നും മുന്‍ ബ്രസീല്‍ താരം കൂട്ടിച്ചേര്‍ത്തു. 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന കക്ക 92 മത്സരങ്ങളിൽ ആകെ ദേശീയ ജേഴ്സിയണിഞ്ഞിട്ടുണ്ട്.