SHARE

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ മഹേന്ദ്ര സിംഗ് ധോണി കളിക്കാനില്ലാത്തത് ആരാധകരെയെല്ലാം വളരെയധികം നിരാശപ്പെടുത്തുന്നുണ്ട്. ധോണി കളിക്കില്ലെന്ന കാര്യത്തിൽ നേരത്തെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല എന്നാൽ പിൻ തുട ഞരമ്പിലെ കടുത്ത വേദനയെത്തുടർന്ന് മൂന്നാം ഏകദിനത്തിൽ നിന്ന് താരത്തിന്‌ വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു.

ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളും, ന്യൂസിലൻഡിനെതിരെ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളും കളിച്ച ധോണിയ്ക്ക് ഈ മത്സരത്തിൽ വിശ്രമം അനുവദിക്കുന്നത് അടുത്ത മത്സരങ്ങളിൽ പൂർണ ഫിറ്റ്നസോടെ തിരിച്ചെത്താൻ സഹായിക്കുമെന്ന് മാനേജ്മെന്റ് കരുതുന്നു. ധോണിയുടെ പിൻ തുട ഞരമ്പിലേറ്റ പരിക്ക് അദ്ദേഹത്തിന് കടുത്ത വേദന സമ്മാനിക്കുന്നതായിരുന്നു. പരിക്കിൽ നിന്ന് പൂർണമായും മോചിതനാവാൻ താരത്തിന് വിശ്രമം അനിവാര്യമായിരുന്നു താനും. ഇന്ത്യ പരമ്പരയിൽ 2-0 ന് മുന്നിട്ട് നിൽക്കുന്നത് കൊണ്ട് മൂന്നാം മത്സരം ടീമിന് നിർണായകമല്ല. ഈ സമയം ധോണിക്ക് വിശ്രമം നൽകി അവസാന മത്സരങ്ങൾക്ക് മുൻപ് താരത്തെ പൂർണ ഫിറ്റ്നസോടെ മടക്കിയെത്തിക്കുകയാവും മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.