SHARE

പരിക്കിനെത്തുടർന്ന് ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ മെൽബണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് സൂചന. തോളിനേറ്റ പരിക്കാണ് ജഡേജയ്ക്ക് വിനയായിരിക്കുന്നത്. രവിചന്ദ്രൻ അശ്വിന് പുറമേ ജഡേജയ്ക്കും പരിക്കേറ്റിരിക്കുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.

പരിശീലകൻ രവി ശാത്രിയാണ് ജഡേജയുടെ പരിക്കിന്റെ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിലും ജഡേജ 100 ശതമാനം ഫിറ്റല്ലായിരുന്നുവെന്നും അതിനാലാണ് തങ്ങൾക്ക് 4 പേസ് ബൗളർമാരുമായി കളിക്കേണ്ടി വന്നതെന്നും പറഞ്ഞ ശാസ്ത്രി ഇങ്ങനെ കൂട്ടിച്ചേർത്തു, ” പെർത്തിൽ നോക്കൂ, ജഡേജയ്ക്ക് 70, 80 ശതമാനത്തോളം ഫിറ്റ്നസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ അദ്ദേഹത്തെ വെച്ച് റിസ്കെടുക്കേണ്ട എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.

ഇപ്പോളും അദ്ദേഹം പൂർണ ഫിറ്റ്നസിലേക്കെത്തിയിട്ടില്ല. തോളിന് ഇപ്പോളും വേദനയുള്ള അദ്ദേഹത്തിന് വീണ്ടും ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നു. ഇത് ശരിയാവാൻ സമയമെടുക്കും”. ഞായറാഴ്ച സിഡ്നിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ രവി ശാസ്ത്രി വ്യക്തമാക്കി.