SHARE

ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു ദിശാ ബോധം നല്‍കിയ നായകനായാണ് മഹേന്ദ്ര സിംഗ് ധോണി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കരിയറിന്റെ അവസാന കാലത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് ധോണി നേരിട്ട് കൊണ്ടിരിക്കുന്നത്.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കി ധോണി വിരമിക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. എന്നാലിപ്പോള്‍ ധോണിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.

‘ക്രിക്കറ്റിനെ അടുത്തറിയുന്ന വ്യക്തിയാണ് ധോണി, പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ കളിക്കാറുള്ളത്, അദ്ദേഹം ടീമിലുള്ളത് വലിയ സഹായമാണ്, ടീം മാനേജ്‌മെന്റ് സ്ട്രാറ്റജികള്‍ രൂപപ്പെടുത്തുന്നതില്‍ മഹി ഭായിയുടെയും രോഹിതിന്റെയും സഹായം ലഭിക്കാറുണ്ട്, ധോണിയെ ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് നിര്‍ഭാഗ്യകരമാണ്’ – ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിരാട് കോഹ്ലി വ്യക്തമാക്കി.