SHARE

കഴിഞ്ഞ ദിവസം നടന്ന യൂറോപ്പാ ലീ​ഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിച്ചത് പ്രതിരോധതാരം ഹാരി മ​ഗ്വയറായിരുന്നു. ഈ സീസണിൽ മാത്രം ടീമിലെത്തിയ മ​ഗ്വയറിന് തന്റെ ആദ്യ യൂറോപ്യൻ മത്സരത്തിൽ തന്നെ ആംബാൻഡ് അണിയാൻ യോ​ഗമുണ്ടായി. എന്നാൽ ക്യാപ്റ്റനായി ​ഗ്രൗണ്ടിലിറങ്ങയശേഷം തുടക്കം തന്നെ മാ​ഗ്വയറിന് പാളി.

മത്സരത്തിന് മുന്നോടിയായി ഇരുടീമുകളുടേയും ക്യാപ്റ്റന്മാർ ടോസ് ഇടാൻ റഫറിമാരുടെ അടുത്തുവരുന്ന പതിവുണ്ട്. ഇന്നലെ അങ്ങനെ റഫറിമാരും എതിർടീമായ പാർട്ടിസാൻ ബൽ​ഗ്രേഡിന്റെ ക്യാപ്റ്റനുമെത്തിയിട്ടും മ​ഗ്വയറിനെ കാണാനില്ല. ഈ സമയം സഹതാരങ്ങൾക്കൊപ്പം ​ഗ്രൗണ്ടിൽ വാം അപ് ചെയ്യുകയായിരുന്നു മ​ഗ്വയർ. ഇതോടെ റഫറി മ​ഗ്വയറിനെ ഉറക്കെ വിളിച്ചുവരുത്തുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ അതിവേ​ഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ മ​ഗ്വയറിന് പരിഹാസവുമായി ആരാധകർ രം​ഗത്തെത്തി. ഇന്ന് യുണൈറ്റഡ് ക്യാപ്റ്റനാണെന്ന കാര്യം മറന്ന മ​ഗ്വയർ, ഇനി മുൻ ക്ലബായ ലെസ്റ്ററിനെതിരെ മത്സരം നടക്കുമ്പോൾ താൻ യുണൈറ്റഡ് താരമാണെന്നത് മറക്കുമെന്നായിരുന്ന ഒരാരാധകന്റെ പരിഹാസം. മ​ഗ്വയറിനെ യുണൈറ്റഡിന്റെ സ്ഥിരം ക്യാപ്റ്റനാക്കണമെന്ന് നേരത്തെ ഉയർന്ന് അഭിപ്രായങ്ങളും ഇപ്പോൾ പരിഹസിക്കപ്പെടുന്നുണ്ട്.