SHARE

ഇം​ഗ്ലീഷ് താരം ജേഡൻ സാഞ്ചോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ള താൽപര്യം പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ സീസണിൽ താരത്തെ ഒപ്പം കൂട്ടാൻ യുണൈറ്റഡ് ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ സാഞ്ചോയിലുള്ള താൽപര്യം വിടാത്ത യുണൈറ്റഡ് താരത്തിനായി ഇക്കുറിയും ആവേശത്തോടെ രം​ഗത്തുണ്ട്.

ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനായി മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ഇം​ഗ്ലണ്ടിലേക്ക് മടങ്ങാൻ ഇപ്പോഴുമൊരുക്കമാണ് സാഞ്ചോ. റിപ്പോർട്ടുകൾ പ്രകാരം 2026 വരെ യുണൈറ്റഡുമായി കരാർ ഒപ്പുവയ്ക്കാൻ സാ‍ഞ്ചോ തയ്യാറാണ്. എന്നാൽ താരത്തെ നിസാരമായി വിട്ടുനൽകാൻ ഡോർട്ട്മുണ്ട് ഒരുക്കമല്ല.

​ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സാഞ്ചോയ്ക്കായി യുണൈറ്റഡ് ആദ്യ ബിഡ് സമർപ്പിച്ചു. ഏതാണ്ട് 78 ദശലക്ഷം യൂറോയാണ് യുണൈറ്റഡ് മുന്നോട്ടുവച്ച ബിഡ്. എന്നാൽ ഇത് ഡോർട്ട്മുണ്ട് ഉടനടി തള്ളിക്കളഞ്ഞു. സാഞ്ചോയ്ക്കായി ഡോർട്ട്മുണ്ട് ആവശ്യപ്പെടുന്നത് 95 ദശലക്ഷം യൂറോയാണെന്നാണ് സൂചന. ആദ്യ ബിഡ് തള്ളിയെങ്കിലും വൈകാതെ തന്നെ കൂടിയ തുകയുടെ അടുത്ത ഓഫർ യുണൈറ്റഡ് ഡോർട്ട്മുണ്ടിന് മുന്നിൽ‍ വയ്ക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ട്രാൻസ്ഫർ ഉറപ്പിക്കാനായി സാഞ്ചോയ്ക്കായി ആവശ്യപ്പെടുന്ന തുക ഡോർട്ട്മുണ്ട് കുറയ്ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.