SHARE

ചുമതലേറ്റ് വെറും ഒരു മാസത്തിന് ശേഷം ഇം​ഗ്ലീഷ് ക്ലബ് ഓൾഡാം അത്ലെറ്റിക്ക് പരിശീലകസ്ഥാനമൊഴിഞ്ഞ് ഇതിഹാസതാരം പോൾ സ്കോൾഡ്. കരിയറിലെ ആദ്യം പരിശീലകചുമതലയാണ് ഒരു മാസത്തിനകം സ്കോൾസ് വിട്ടൊഴിഞ്ഞത്. ഓൾഡാം വിട്ട് പോന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസംഘത്തിലേക്ക് സ്കോൾസ് തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ

ഒന്നരവർഷത്തെ കരാറിൽ ഓൾഡാമിലെത്തിയ സ്കോൾസിന്റെ സ്ഥാനമൊഴിയൽ അപ്രതീക്ഷിതമായിരുന്നു. ക്ലബ് പ്രസിഡന്റിന് വാട്സാപ് സന്ദേശത്തിലൂടെയാണ് സ്ഥാനമൊഴിയുന്ന കാര്യം സ്കോൾ അറിയിച്ചതെന്ന് ഓൾഡാം അധികൃതർ പറഞ്ഞു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ വിശദമായ പത്രക്കുറിപ്പ് സ്കോൾസ് പുറത്തുവിട്ടു. ക്ലബ് വിടുന്നതിനുള്ള കാരണങ്ങളൊന്നും ഇതിൽ സ്കോൾസ് വ്യക്തമായി പറയുന്നില്ല

സ്കോൾസ് ഓൾഡാം വിട്ടതിനുപിന്നാലെ താരത്തെ ക്ഷണിച്ച് നിലവിലെ യുണൈറ്റഡ് പരിശീലകനും സ്കോൾസിന്റെ സഹതാരവുമായിരുന്നു ഒലെ ​ഗണ്ണർ സോൾഷ്യർ രം​ഗത്തെത്തി. യുണൈറ്റഡിനെ മികച്ച ഫോമിലേക്ക് തിരിച്ചുകൊണ്ടുവന്ന സോൾഷ്യറിന് സ്ഥിരം പരിശീലകസ്ഥാനം നൽകിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. അങ്ങനെ വന്നാൽ പരിശീലക സംഘത്തിൽ സ്കോൾസും ഉണ്ടായേക്കും