SHARE

ഇടക്കാല പരിശീലകനായിട്ടാണ് എത്തിയതെങ്കിലും ഇതിനകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ വിശ്വാസം നേടിയെടുത്ത് കഴിഞ്ഞു ഒലെ ​ഗുണ്ണർ സോൾഷ്യർ. ചുമതലയേറ്റശേഷം ഇതുവരെ നടന്ന ആറ് പ്രീമിയർ ലീ​ഗ് മത്സരത്തിലും യുണൈറ്റഡിനെ ജയിപ്പിക്കാൻ സോൾഷ്യറിനായി. ഇതോടെ പുതിയ ക്ലബ് റിക്കാർഡും സോൾഷ്യർ സ്വന്തമാക്കി

ഡിസംബർ 22-ന് കാർഡിഫ് സിറ്റിക്കെതിരെയായിരുന്നു പരിശീലകനായി സോൾഷ്യറിന്റെ ആദ്യ മത്സരം. ഒന്നിനെതിരെ അഞ്ച്​ ​ഗോളുകൾക്ക് യുണൈറ്റഡ് ജയിച്ചു. തുടർന്ന് ഹഡേഴ്സ്ഫിൽഡ്, ബേൺമത്ത്, ന്യൂകാസിൽ, ടോട്ടനം, ഒടുവിലിന്നലെ ബ്രൈട്ടൻ എന്നീ ടീമുകൾക്കെതിരെ പ്രീമിയർ ലീ​ഗ് വിജയങ്ങൾ. ഇതോടെ തുടർച്ചയായി അഞ്ച് ആദ്യ ഡിവിഷൻ മത്സരങ്ങൾ യുണൈറ്റഡിനെ ജയിപ്പിച്ച് മാറ്റ് ബസ്ബിയുടെ 1945-ലെ റിക്കാർഡ് സോൾഷ്യർ മറികടന്നു

ഇതിനിടയിൽ റീഡിങ്ങിനെതിരെ നടന്ന എഫ്.എ കപ്പ് പോരാട്ടത്തിലും യുണൈറ്റഡ് വിജയിച്ചു. ഇതും കൂടി കൂട്ടിയാൽ യുണൈറ്റഡ് പരിശീലകനായശേഷം നടന്ന എല്ലാ മത്സരങ്ങളും സോൾഷ്യർ വിജയിച്ചുകഴിഞ്ഞു. 26-ന് എഫ്.എ കപ്പിൽ ആഴ്സനലിനെതിരെയാണ് സോൾഷ്യറിന്റെ അടുത്ത അ​ഗ്നിപരീക്ഷ