SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ പി.എസ്.ജിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബ്രൂണോ ഫെർണാണ്ടസ് നയിക്കും. ടീം ക്യാപ്റ്റനായ ഹാരി മ​ഗ്വയറിന്റെ അഭാവത്തിലാണ് ബ്രൂണോ ആംബാൻഡ് അണിയുക. ഇന്ത്യൻ സമയം രാത്രി 12.30-ന് പാരീസിലാണ് മത്സരം നടക്കുക.

കഴിഞ്ഞ ദിവസമേറ്റ പരുക്കിനെത്തുടർന്നാണ് ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിൽ നിന്ന് മ​ഗ്വയറിന് വിശ്രമം അനുവദിച്ചത്. ഇതോടെയാണ് പത്രസമ്മേളനത്തിനിടെ ബ്രൂണോ ടീമിനെ നയിക്കുമെന്ന് പരിശീലകൻ ഒലെ ​ഗുണ്ണാർ സോൾഷ്യർ പറഞ്ഞത്. ബ്രൂണോയെ മുമ്പ് ഇക്കാര്യം അറിയിച്ചിരുന്നില്ല. അതിനാൽ തന്നെ പത്രസമ്മേളനത്തിനിടെ ഇക്കാര്യം പറഞ്ഞപ്പോൾ ബ്രൂണോയും ഞെട്ടി.

2019 ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിലാണ് ഇതിനുമുമ്പ് യുണൈറ്റഡും പി.എസ്.ജിയും തമ്മിലേറ്റുമുട്ടിയത്. അന്ന് യുണൈറ്റഡിന്റെ ​ഗ്രൗണ്ടിൽ നടന്ന ആദ്യ പാദം ജയിച്ച് പി.എസ്.ജി ക്വാർട്ടറിലേക്ക് മുന്നേറുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാൽ രണ്ടാം പാദത്തിൽ നടകീയമായി അവസാന മിനിറ്റ് പെനാൽറ്റിയിലൂടെ യുണൈറ്റഡ് മുന്നേറുകയായിരുന്നു.