SHARE

എക്കാലവും ഇന്ത്യൻ ഫുട്ബോളിന് കരുത്തായിരുന്ന മലയാളി താരങ്ങൾ വീണ്ടും ദേശീയ ശ്രദ്ധയാകർഷിക്കുന്നു. മലയാളി താരങ്ങളുടെ കരുത്തിൽ യുണൈറ്റഡ് പഞ്ചാബ് എഫ്.സി DSO കപ്പ് കിരീടം നേടിയതാണ് ഇന്ത്യൻ ഫുട്ബോൾ ലോകത്തെ പുതിയ വാർത്ത.

പത്താൻകോട്ടിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ പത്താൻകോട്ട് എഫ്.സിയെ വീഴ്ത്തിയാണ് യുണൈറ്റഡ് പഞ്ചാബിന്റെ കിരീട നേട്ടം. നിശ്ചിത സമയം ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനാൽ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ മലയാളി ഗോൾകീപ്പർ മുഹമ്മദ് ഷഹദിന്റെ തകർപ്പൻ പ്രകടനമാണ് ടീമിന് തുണയായത്. നേരിട്ട നാലിൽ മൂന്ന് കിക്കുകളും ഷഹദ് തടുത്തിട്ടപ്പോൾ 4-1 നായിരുന്നു യുണൈറ്റഡ് പഞ്ചാബിന്റെ വിജയം. പതിനേഴുകാരനായ ഷഹദ് മുൻ ബംഗളൂരു എഫ്.സി അക്കാദമി താരമാണ്.

ഫൈനലിൽ മൂന്ന് മലയാളി താരങ്ങളാണ് ടീമിന് വേണ്ടി കളത്തിലിറങ്ങിയത്. ഷഹദിനെ കൂടാതെ ഡിഫൻഡർ ശ്രീഹരി,മിഡ്‌ഫീൽഡർ വൈശാഖ് എന്നിവരാണ് ആദ്യ ഇലവനിൽ കളിച്ച മറ്റു മലയാളിതാരങ്ങൾ. സെമിഫൈനലിൽ വൈശാഖ് ആയിരുന്നു ടീമിന്റെ നിർണ്ണായക ഗോൾ നേടിയത്.

കടപ്പാട് : കേരളാ ഫുട്ബോൾ ലൈവ്