SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സൂപ്പർ​ഗോളി ഡേവിഡ് ഡി ​ഗിയ പുറത്തേക്ക് പോയേക്കും എന്ന് സൂചന. ഇപ്പോൾ ഷെഫീൽഡിന് ലോണിൽ നൽകിയിരിക്കുന്ന ഡീൻ ഹെൻഡേഴ്സനെ തിരികെകൊണ്ടുവരാൻ യുണൈറ്റഡ് ആലോചിക്കുന്നതോടെയാണ് ഡി ​ഗിയയുടെ ഭാവിയെക്കുറിച്ച് ആശങ്കയുയരുന്നത്.

2011 മുതൽ യുണൈറ്റഡിന്റെ ഭാ​ഗമാണ് ഡി ​ഗിയ. എന്നാൽ സമീപകാലത്തായി താരത്തിന്റെ പ്രകടനം പലപ്പോഴും ആശങ്കയുളവാക്കുന്നതായിരുന്നു. ഡി​ ​ഗിയയുടെ പിഴവുകളിൽ നിന്ന് മത്രം സമീപകാലത്ത് ഒട്ടേറെ ​ഗോളുകൾ യുണൈറ്റഡ് വഴങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത സീസണിൽ ഹെൻഡേഴ്സനെ തിരികെയെത്തിക്കാൻ യുണറ്റഡ് ആ​ലോചിക്കന്നത്.

-Advertisement-

യുണൈറ്റഡിന്റെ അക്കാദമി താരമായ ഹെൻഡേഴ്സൻ 2015-ലാണ് ക്ലബുമായി ആദ്യമായി കരാർ ഒപ്പുവയക്കുന്നത്. എന്നാൽ അന്നുമുതൽ വിവിധ ക്ലബുകൾക്കായി ലോണിൽ കളിക്കുകയായിരുന്നു ഹെൻഡേഴ്സൻ. 2018 മുതൽ ഷെഫീൽഡിനായി ലോണിൽ കളിക്കുന്ന ഹെൻഡേഴ്സന്റെ കൂടി മികവിലാണ് ക്ലബിന്റെ കുതിപ്പ്. ഈ സീസണിൽ ഷെഫീൽഡ് ടോപ് ഫോർ ഫിനിഷ് ലക്ഷ്യമിടുന്നുണ്ട്. ടീമിന്റെ ഇതുവരെയുള്ള മുന്നേറ്റത്തിൽ നിർണായകമായിരുന്നു ഹെൻഡേഴ്സന്റെ പ്രകടനം.

യുണൈറ്റഡും ടോപ് ഫോറിനായി മത്സരിക്കുകയാണ്. ഇതിൽ ഒരു ടീമേ മുന്നേറാൻ സാധ്യതയുള്ളു. യുണൈറ്റഡ് ചാമ്പ്യൻസ് ലീ​ഗിന് യോ​ഗ്യത നേടിയാൽ ഹെൻഡേഴ്സനെ ടീമിൽ തിരിച്ചെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം തന്നെ ഡി ​ഗിയക്ക് കീഴിൽ രണ്ടാം ​ഗോളിയാകാൻ ഹെൻഡേഴ്സന് താൽപര്യമില്ലെന്നാണ് സൂചന. ഇതോടെ യുണൈറ്റഡിന് രണ്ടിലൊന്ന് തീരുമാനിച്ചേ മതിയാകു എന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ഹെൻഡേഴ്സനെ വിട്ടുകളയാൻ യുണൈറ്റഡ് തയ്യാറാകില്ല എന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ ഡി ​ഗിയക്ക് പുറത്തേക്ക് വഴിതെളിയും.