SHARE

ഈ ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിരയും ഏറ്റവും മികച്ച പിൻനിരയും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് ആദ്യ ക്വാർട്ടർ ഫൈനലിൽ യുറു​ഗ്വേയും പോർച്ചു​ഗലും ഏറ്റുമുട്ടുമ്പോൾ അരങ്ങേറുക. ഇന്ത്യൻ സമയം രാത്രി 7.30 ന് നിഷ്നിയിലാണ് ലാറ്റിനമേരിക്കൻ യുറോപ്യൻ പോരാട്ടം.

പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരെ അപാര പ്രകടനം നടത്തിയ കമാരതാരം കെയിലിൻ എംബാപെയിലാണ് ഫ്രഞ്ച് പ്രതീക്ഷകൾ. ആദ്യ മത്സരങ്ങളിൽ തിളങ്ങാനാകാതെ പോയ എംബാപെ അർജന്റീനയ്ക്കെതിരെ ഫോമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഒപ്പം അന്റോയിൻ ​ഗ്രീസ്മനും ഫോം കണ്ടെത്തിത്തുടങ്ങി. ഇവർക്കൊപ്പം മുൻനിരയിൽ ഒളിവർ ജിറൂഡോ, ഓസ്മെൻ ഡെംബെലെയോ ആര് കളിക്കുമെന്നതാണ് സംശയം.

താരസമ്പന്നമാണ് ഫ്രഞ്ച് മധ്യനിരയും പ്രതിരോധനിരയും എന്നാൽ കളിക്കളത്തിൽ ഒന്നോ, രണ്ടോ പേരെ ഒഴിച്ചുനിർത്തിയാൽ ഇവർ മികവിലേക്കുയർന്നിട്ടില്ല. ​അർജന്റീനയ്ക്കെതിരായ മത്സരത്തിൽ മൂന്ന് ​ഗോൾ വഴങ്ങിയത് അവർക്ക് തിരിച്ചടിയായിട്ടുണ്ട്. അതിനാൽ തന്നെ മുൻനിരയെയാണ് ഇന്നും ഫ്രാൻസ് ആശ്രിയിക്കുന്നത്.

മറുവശത്ത് യുറു​ഗ്വേ വരുന്നത് ഫ്രാൻസിനെ പെനാൽറ്റി ബോക്സിനടുത്ത് അടുപ്പിക്കില്ല എന്ന് പ്രതിജ്ഞയെടുത്താണ്. ക്യാപ്റ്റൻ ഡി​ഗോ ​ഗോഡിനും ഹോസെ ​ഗ്വിമിൻസും ചേർന്ന് പ്രതിരോധക്കോട്ട പൊളിക്കാൻ ആർക്കും സാധിച്ചിട്ടില്ല. പോർച്ചു​ഗൽ നേടിയ ഒരു ​ഗോളാകട്ടെ കോർണർ കിക്കിൽ നിന്നും.

കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പൂട്ടിയ യുറു​ഗ്വെ ഇത്തവണ ലക്ഷ്യം വെച്ചിരിക്കുന്നത് എംബാപെയെയാണ്. എംബാപെയെ പൂട്ടി കളിയുടെ വേ​ഗത കുറയക്കാനായാൽ മത്സരം കൈപ്പിടിയിലൊതുക്കാമെന്നാണ് ലാറ്റിനമേരിക്കൻ ടീമിന്റെ പ്രതീക്ഷ.

അതേസമയം മിന്നുന്ന ഫോമിലുള്ള, പോർച്ചു​ഗലിനെതിരെ ഇരട്ട ​ഗോൾ നേടിയ എഡിൻസൻ കവാനി ഇന്ന് യുറു​ഗ്വേ നിരയിൽ കളിക്കുമോയെന്ന് ഉറപ്പില്ല. പ്രീക്വാർട്ടറിനിടെ പരിക്കേറ്റ കവാനി പരിശീലനത്തിനിറങ്ങിയെങ്കിലും പരിക്ക് ഭേദമായില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഒന്നുകിൽ ലൂയിസ് സുവാരസ് ഏക സ്ട്രൈക്കറായി ഇറങ്ങേണ്ടിവരും, അല്ലെങ്കിൽ കവാനിക്ക് പകരക്കരനായി ക്രിസ്റ്റ്യൻ സ്റ്റുവാനിയെ ഇറക്കും. ഇന്ന് ജയിച്ചാൽ യുറു​ഗ്വേയ്ക്ക് എട്ട് വർഷത്തിനിടെ രണ്ടാം സെമി പ്രവേശനമാകും ഇത്.