ഉറുഗ്വെയും, ഈജിപ്റ്റും തമ്മിലുള്ള ലോകകപ്പ് മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഈജിപ്റ്റ് സൂപ്പർ താരം മൊഹമ്മദ് സാല പുറത്തിരുന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ കരുത്തരായ ഉറുഗ്വെയെ ഗോൾ നേടാൻ അനുവദിക്കാതെ ഈജിപ്റ്റ് പിടിച്ചു കെട്ടുകയായിരുന്നു.
1990 ന് ശേഷം ഇതാദ്യമായി ലോകകപ്പ് കളിക്കുന്നതി ന്റെ പതർച്ചകളൊന്നുമില്ലാതെയാണ് ഉറുഗ്വെയ്ക്കെതിരായ ആദ്യ പകുതിയിൽ ഈജിപ്റ്റ് താരങ്ങൾ പന്ത് തട്ടിയത്. രണ്ട് തവണ ഗോൾ ലക്ഷ്യം വെച്ച് ഷോട്ടുകൾ ഉതിർക്കാനും സാധിച്ച അവർ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ പകുതിയിൽ കാണിച്ച പ്രതിരോധ മികവ് രണ്ടാം പകുതിയിലും പുറത്തെടുക്കാൻ ഈജിപ്റ്റിന് സാധിച്ചാൽ മത്സരത്തിൽ ഗോൾ നേടാൻ ഉറുഗ്വെ താരങ്ങൾ വിയർക്കുമെന്നുറപ്പ്.