SHARE

ബാഴ്സലോണയുടെ സൂപ്പർ താരം ലൂയിസ് സുവാരസ്, പി.എസ്.ജിയുടെ എഡിൻസൻ കവാനി, അത്ലെറ്റിക്കോ മഡ്രിഡിന്റെ ഡീ​ഗോ ​ഗോഡിൻ എന്നീ താരങ്ങളെയെല്ലാം ഉൾപ്പെടുത്തി ലോകകപ്പിനുള്ള യുറു​ഗ്വേയുടെ സാധ്യതാ ടീമിനെ പരിശീലകൻ ഓസ്കാർ തെബെരെസ് പ്രഖ്യാപിച്ചു. 26 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ജൂൺ നാലോടെ മാത്രമെ 23 അം​ഗ അന്തിമ ടീമിനെ പ്രഖ്യാപിക്കാൻ സാധ്യതയുള്ളു.

കവാനിക്കും സുവാരസിനും പുറമേ, ജിറോണയുടെ ക്രിസ്റ്റ്യൻ സ്റ്റുവാനി, സെൽറ്റയുടെ മാക്സിമില്യാനോ ​ഗോമസ് എന്നിവരാണ് മുൻനിരയിലുൾപ്പെട്ടിരിക്കുന്ന മറ്റ് താരങ്ങൾ. ക്രിസ്റ്റന്യൻ റോഡ്രി​ഗ്വസ്, ഇന്റർ മിലാന്റെ മത്തിയാസ് വെസിനോ,നിക്കോളാസ് ലൊഡീറോ, യുവന്റസിന്റെ റോഡി​ഗ്രോ ബെന്റൻകുർ എന്നീ തരാങ്ങൾ മധ്യനിരയിലിടം പിടിച്ചിട്ടുണ്ട്. ഹോസെ മരിയ ​ഗിമിനെസ്, മാക്സിമില്ല്യാനോ പെരേര എന്നി താരങ്ങൾ​ ഗോഡിന് കൂട്ടായി പിൻനിരയിലുണ്ട്.

തുർക്കിഷ് ക്ലബ് ​ഗലാറ്റസരെയുടെ ഫെർണാണ്ടോ മുസ്ലേര തന്നെയാണ് ഇക്കുറിയും ഒന്നാം നമ്പർ ​ഗോൾ കീപ്പർ.മാർട്ടിൻ സിൽവ, മാർട്ടിൻ കംപാന എന്നിവരാണ് ടീമിലിടം നേടിയ മറ്റ് ​ഗോൾക്കീപ്പർമാർ. ആതിഥേയരായ റഷ്യ, സൗദി അറേബ്യ, ഈജിപ്ത് എന്നിവരോടൊപ്പം ​ഗ്രൂപ്പ് എയിലാണ് യുറു​ഗ്വേ ഉള്ളത്. ജൂൺ 15-ന് ഈജിപ്തിനെതിരെയാണ് യുറു​ഗ്വേയുടെ ആദ്യ മത്സരം.