SHARE

ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്, മാൾട്ട ഫുട്ബോൾ ക്ലബ്ബായ വല്ലറ്റ എഫ് സി മുന്നോട്ട് വെച്ച ഓഫർ നിരസിച്ചു. നേരത്തെ മാൾട്ടീസ് ചാമ്പ്യന്മാരായ വലെറ്റ എഫ് സി, താരത്തിന് രണ്ട് വർഷത്തേക്കുള്ളാ വമ്പൻ ഓഫർ വാഗ്ദാനം ചെയ്തതായി വാർത്തകൾ‌ വന്നിരുന്നു. എന്നാൽ ബോൾട്ടിന്റെ ഏജന്റ് കഴിഞ്ഞ ദിവസം താരം, തൽക്കാലം മാൾട്ട ക്ലബ്ബിലേക്കില്ലെന്നും, അദ്ദേഹം നിലവിൽ ട്രയൽസ് നടത്തിക്കൊണ്ടിരിക്കുന്ന ഓസ്ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മരൈനേഴ്സിനൊപ്പം തുടരുമെന്നും വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സെൻട്രൽകോസ്റ്റ് മരൈനേഴ്സിന് വേണ്ടി പ്രീസീസൺ സൗഹൃദ മത്സരത്തിലിറങ്ങിയ ബോൾട്ട്, ഇരട്ട ഗോളുകൾ നേടി തിളങ്ങിയിരുന്നു. മക് ആർതർ സൗത്ത് വെസ്റ്റിനെതിരായ മത്സരത്തിലായിരുന്നു ബോൾട്ടിന്റെ ഇരട്ട ഗോൾ. നേരത്തെ ട്രാക്കിൽ നിന്ന് വിരമിച്ച ശേഷം പ്രൊഫഷണൽ ഫുട്ബോൾ താരവുക എന്ന ലക്ഷ്യത്തോടെ ബോറൂസിയ ഡോർട്ട്മുണ്ട് അടക്കമുള്ള പ്രശസ്ത ക്ലബ്ബുകളിൽ താരം ട്രയൽസ് നടത്തിയിരുന്നു. നിലവിൽസെൻട്രൽ കോസ്റ്റ് മരിനേഴ്സിനൊപ്പമുണ്ടെങ്കിലും‌ ടീം അദ്ദേഹവുമായി ഇത് വരെ കരാർ ഒപ്പിട്ടിട്ടില്ല.