SHARE

മിന്നൽ വേ​ഗത്തിലൂടെ കായികലോകത്ത് അത്ഭുതം തീർത്ത അത്ലെറ്റാണ് ഉസൈൻ ബോൾട്ട്. ട്രാക്കിൽ നിന്ന് വിരമിച്ച ശേഷം ഫുട്ബോളിൽ ഒരു കൈനോക്കിയെങ്കിലും അത് വിജയിച്ചില്ല. ഇപ്പോഴും ഫുട്ബോളുമായി അടുത്തുപ്രവർത്തിക്കുണ്ട് ജമൈക്കക്കാരനായ ബോൾട്ട്

കഴിഞ്ഞ ദിവസം ഫിഫയ്ക്ക് നൽകിയ അഭിമുഖത്തിലും ബോൾട്ട് തന്റെ ഫുട്ബോൾ സ്നേഹം പ്രകടിപ്പിച്ചു. ഈ അഭമുഖത്തിനിടെ രസകരമായ ഒരു ചോദ്യവും നേരിട്ടു ബോൾട്ട്. 4X100 മീറ്റർ റിലേ ടീമിൽ ബോൾട്ടിനൊപ്പം ഓടാൻ മൂന്ന് ഫുട്ബോൾ താരങ്ങളെ തിരഞ്ഞെടുക്കാനായിരുന്നു ആവശ്യം. ഇതിന് ക്രിസ്റ്റ്യാനോ റൊണാൾഡോ, കെയ്ലിൻ എംബാപെ, ​ഗാരത് ബെയിൽ എന്നിവരുടെ പേരുകളാണ് ബോൾട്ട് പറഞ്ഞത്. റൊണാൾഡോയുടെ കടുത്ത ആരാധകനാണ് ബോൾട്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കും ശേഷം നെയ്മർ, ജേഡൻ സാഞ്ചോ, എംബപെ എന്നിവരായിരിക്കും ഫുട്ബോൾ ലോകം ഭരിക്കുക എന്നും ബോൾട്ട് പ്രതീക്ഷപ്രകടിപ്പിച്ചു. അയാക്സ് താരങ്ങളായിരുന്ന മത്യസ് ഡി ലിറ്റും ഫ്രാങ്കി ഡി ജോങ്ങും പുതിയ ക്ലബുകൾക്കായി മികവിലേക്കുയരുന്നത് കാത്തിരിക്കുകയാണ് താനെന്നും ബോൾട്ട് കൂട്ടിച്ചേർത്തു.