SHARE

ബാഴ്സലോണ യൂറോപ്യൻ ഫുട്ബോൾ കീഴടക്കിയ കാലത്ത് അവരുടെ ​ഗോൾവല കാത്തത് സ്പാനിഷ് ​ഗോളിയായ വിക്ടർ വാൽഡഡാണ്. കഴിഞ്ഞ വർഷം പ്രൊഫഷണൽ ഫുട്ബോളിൽ‍ നിന്ന് വിരമിച്ച വാൽഡസ് ഒരിവേളക്ക് ശേഷം ബാഴ്സലോണയിലേക്ക് തിരിച്ചെത്തുകയാണ്.

ബാഴ്സലോണയുടെ അണ്ടർ 19 ടീമിന്റെ പരിശീലകനായാണ് വാൽഡസ് ബാഴ്സയിലേക്കെത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് വാൽഡസ് ഇപ്പോൾ പരിശീലകനായെത്തുന്നത്. ജൂലൈ അവസാനത്തോടെ വാൽഡസ് പരിശീലകചുമതലയേറ്റെടുക്കു. 2002 മുതൽ ബാഴ്സക്കൊപ്പം കളിച്ചുതുടങ്ങിയ വാൽഡസ് 2014-ലാണ് ക്ലബ് വിട്ടത്. തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലും ബെൽജിയൻ ക്ലബ് സ്റ്റാൻഡേർഡ് ലീ​ഗയിലും കളിച്ചിട്ടുണ്ട്

ബാഴ്സലോണക്കൊപ്പം മൂന്ന് ചാമ്പ്യൻസ് ലീ​ഗ് ,ആറ് ലാ ലി​ഗ കിരീടനേട്ടങ്ങളിൽ പങ്കാളിയായി. ബാഴ്സക്കായി അഞ്ഞൂറിലേറെ മത്സരങ്ങളിൽ വാൽഡസ് ബൂട്ടുകെട്ടിയിട്ടുണ്ട്