SHARE

പരിശീലകനായിരുന്ന മാഴ്സെലീന്യോയെ സ്പാനിഷ് ക്ലബ് വലൻസിയ പുറത്താക്കി. ക്ലബ് ഉടമകളും മറ്റുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ് മാഴ്സലീന്യോയുടെ സ്ഥാനം തെറിച്ചത്. റയൽ മഡ്രിഡ് സഹപരിശീലകനായിരുന്ന അൽബെർട്ട് സെലാഡെസാണ് പകരം സ്ഥാനമേറ്റത്.

2017 മുതൽ വലൻസിയയുടെ പരിശീലകനായിരുന്നു മാഴ്സെലീന്യോ. കഴിഞ്ഞ വർഷം ബാഴ്സലോണയെ തകർത്ത് വലൻസിയ കോപ്പാ ഡെൽ റേ കിരീടം ചൂടിയത് മാഴ്സലീന്യോയുടെ കീഴിലായിരുന്നു. രണ്ട് സീസണുകളിലും ക്ലബിനെ ടോപ് ഫോറിൽ എത്തിക്കാനും മാഴ്സലീന്യോക്ക് സാധിച്ചു. എന്നാൽ ക്ലബ് ഉടമകളുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ് ഈ സീസൺ തുടങ്ങിയ ശേഷം പുറത്താക്കിയത്.

അതേസമയം മാഴ്സലീന്യോയെ പുറത്താക്കിയനടപടയിൽ ക്ലബ് സൂപ്പർ താരം എസഖിയേൽ ​ഗാര പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ഇത് ശരിയായ നടപടിയല്ലെന്ന് ​ഗാര ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ക്ലബ് ക്യാപ്റ്റൻ ഡാനി പറേജോയും പരിശീലകനെ പുറത്താക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചതായി വാർത്തകളുണ്ട്.