SHARE

സെറ്റിയനു കീഴില്‍ വിജയത്തോടെ തുടങ്ങിയ ബാഴ്‌സയ്ക്ക് തോല്‍വി. ലാലിഗയിലാണ് ബാഴ്‌സ നാണം കെട്ടത് വലന്‍സിയയ്‌ക്കെതിരെയാണ് ബാഴ്‌സ പരാജയമേറ്റു വാങ്ങിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ പരാജയം. ഇതോടെ ലാലിഗയില്‍ ബാഴ്‌സയുടെ ഒന്നാം സ്ഥാനത്തിനും ഭീഷണിയായിരിക്കുകയാണ്.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ആദ്യ പകുതിയില്‍ ലഭിച്ച ഒരു പെനാല്‍റ്റി വലന്‍സിയയ്ക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല, രണ്ടാം പകുതിയില്‍ 48-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ഇതോടെ ലീഡിന്റെ ആത്മവിശ്വാസത്തില്‍ വലന്‍സിയ കൂടുതല്‍ ഉണര്‍ന്നു.

77-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍ പിറന്നത് മാക്‌സി ഗോമസിന്റെ വകയായിരുന്നു ഗോള്‍. തിരിച്ചടിക്കാനുള്ള ബാഴ്‌സ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിജയം വലന്‍സിയയ്ക്ക് സ്വന്തം. നിലവില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്താണെങ്കിലും ഈ പരാജയം ഒന്നാം സ്ഥാനത്തിന് ഭീഷണിയായിട്ടുണ്ട്.