SHARE

ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലെയണല്‍ മെസ്സിയെ പുകഴ്ത്തി ബാഴ്‌സലോണ പരിശീലകന്‍ വാല്വര്‍ദ്ദെ രംഗത്ത്. മെസ്സിയെ പരിശീലിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലാണ് തനിക്കേറ്റവും അഭിമാനവും സന്തോവുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മെസ്സിയുടെ കാലത്ത് ബാഴ്‌സലോണയുടെ പരിശീലകനായിരുന്നുവെന്നായിരിക്കും താന്‍ ഭാവിയില്‍ പറയുക എന്നും. അതിലൊക്കെയായിരിക്കും താന്‍ അന്നും സന്തോഷം കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.

-Advertisement-

മെസ്സി ഇപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഫുട്‌ബോള്‍ താരം മുപ്പത് കഴിഞ്ഞാല്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ കരിയര്‍ അവസാനത്തോടടുക്കും. മെസ്സിക്ക് ഇപ്പോള്‍ 32 വയസ്സായെന്നും മെസ്സി വിരമിക്കുന്ന കാലം വിദൂരമല്ലെന്നുള്ളത് ഒരു സത്യമാണെന്നും അദ്ദേഹം പറഞ്ഞു.