SHARE

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് തൽക്കാലത്തേക്കില്ലെന്ന് ഇതിഹാസ താരം എഡ്വിൻ വാൻ ഡെർ സാർ. ടീമിന്റെ ഡയറക്റർ പദവിയിലേക്ക് വാൻ ഡെർ സാർ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് വിഖ്യാത ഡച്ച് ​ഗോൾക്കീപ്പർ പ്രതികരിച്ചത്.

നിലവിൽ ഡച്ച് ക്ലബ് അയാക്ക്സ് ആംസ്റ്റർഡാമിന്റെ സി.ഇ.ഒയാണ് വാൻ ഡെർ സാർ. മുൻപ് കളിച്ചിരുന്ന ക്ലബ് കൂടിയായ അയാക്കസിന്റെ ഭരണരം​ഗത്ത് പല പദവികൾ വഹിച്ച ശേഷമാണ് വാൻ ഡെർ സാർ സി.ഇ.യായത്. കുറഞ്ഞത് രണ്ട് വർഷത്തേക്കെങ്കിലും ഡച്ച് ടീമിനൊപ്പം ചെയ്തുതീർക്കാൻ ഒരുപാട് ജോലികളുണ്ട്.അതുവരെ മറ്റ് വാ​ഗ്ദാനങ്ങൾ ഒന്നും പരി​ഗണിക്കുന്നില്ല, വാൻ ഡെർ സാർ വ്യക്തമാക്കി.

-Advertisement-

ആറ് സീസണുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ​ ​ഗോൾവല കാത്തത് വാൻ ഡെർ സാറായിരുന്നു. ഇക്കാലയളവിൽ യുണൈറ്റഡ് ഒരു ചാമ്പ്യൻസ് ലീ​ഗ് കിരീടവും നാല് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടവും സ്വന്തമാക്കി. ട്രാൻസ്ഫർ കാര്യങ്ങളുടെ ചുമതല വഹിക്കാനാണ് യുണൈറ്റഡ് ഡയറക്ടറെ നിയമിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പിസി​ഗിന്റെ റിക്രൂട്ടിങ് മേധാവി പോൾ മിച്ചലിന്റെ പേരും യുണൈറ്റഡ് പരി​ഗണിക്കുന്നുണ്ട്.