SHARE

ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ ആവേശമായി മാറിയിരിക്കുകയാണ് നെതർലൻഡ് ഫുട്ബോൾ ടീം നായകൻ വിർജിൽ വാൻ ഡൈക്ക്. ചാരത്തിൽ നിന്ന് ഉയർന്നുവന്ന ഫീനിക്സ് പക്ഷിയെപ്പോലെ നെതർലൻഡ് ലോകഫുട്ബോളിന്റെ മുകൾതട്ടിലേക്ക് തിരിച്ചെത്തുന്നത് ഈ ലിവർപൂൾ സെന്റർ ബാക്കിന്റെ കരുത്തിലാണ്. എന്നാൽ കളിയിൽ മാത്രമല്ല കളിക്കളത്തിലെ പെരുമാറ്റം കൊണ്ട് കൂടിയാണ് വാൻ ഡൈക്ക് ശ്രദ്ധേയനാകുന്നത്

ഫുട്ബോളിൽ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച തിരിച്ചുവവുകളിലൊന്നായിരുന്നു ജർമനിക്കെതിരെ നെതർലൻഡ്സിന്റെ സമനില. തോൽവിയിലേക്ക് വീഴുമെന്ന സാഹചര്യത്തിൽ മത്സരത്തിന്റെ അവസാന നിമിഷം വാൻ ഡൈക്ക് തന്നെയാണ് സമനില​ഗോൾ നേടിയത്. എന്നാൽ ​ഗോളടിച്ച് ടീമിന് സമനില സമ്മാനിച്ചതിലേറെ, വാൻ ഡൈക്ക് ആരാധകരുടെ കൈയ്യടി വാങ്ങിയത് കണ്ണീരോടെ നിന്ന് റഫറിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചപ്പോഴാണ്.

-Advertisement-

കുറച്ചുനാൾ മുമ്പ് മരിച്ചുപോയ അമ്മയെ ഓർത്താണ് റൊമാനിയക്കാരനായ റഫറി ഒവിഡിയു ഹാത്തി​ഗൻ കണ്ണീരണിഞ്ഞത്. ഇത് കണ്ട് വന്ന വാൻ ഡൈക്ക് ഹാത്തി​ഗനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. തന്റെ പ്രവർത്തി റഫറിക്ക് ആശ്വാസമായെന്ന് വാൻ ഡൈക്ക് മത്സരശേഷം പ്രതികരിച്ചു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, വാൻ ഡൈക്കിനെ അഭിനന്ദിക്കുകയാണ് ആരാധകർ