SHARE

എവർട്ടനെതിരായ ഡെർബി പോരാട്ടത്തിനിടെ പരുക്കേറ്റ ലിവർപൂൾ താരം വിർജിൽ വാൻ ഡൈക്കിന് ഏറെനാൾ കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് സൂചനകൾ. ചില റിപ്പോർട്ടുകൾ പ്രകാരം താരത്തിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളൊക്കെ നഷ്ടമാകാനാണ് സാധ്യത.

ഡെർബി പോരാട്ടത്തിനിടെ എവർട്ടൻ​ ​ഗോളി ജോർദാൻ പിക്ക്ഫോർഡിന്റെ ടാക്കിളിലാണ് വാൻ ഡൈക്കിന്റെ കാലിന് പരുക്കേറ്റത്. തുടർന്ന് അപ്പോൾ തന്നെ ഈ ഡച്ച് താരം കളിക്കളം വിട്ടു. തുടർന്ന് താരത്തെ വിശദ പരിശോധനയ്ക്ക് വിധേയനാക്കി. ഇതിനിടയിൽ ബിഇൻ സ്പോർട് നൽകിയ റിപ്പോർട്ടിൽ വാൻ ഡൈക്കിന് എ.സി.എൽ (കാൽമുട്ടിലെ ഒരു ലി​ഗമെന്റ്) ഇഞ്ച്വറിയാണ്. ഇതോടെ ഈ സെന്റർ ബാക്ക് ഏഴോ എട്ടോ മാസം കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം വാൻ ഡൈക്കിന്റെ പരുക്കിനെക്കറിച്ച് ഇതുവരെ ഔദ്യോ​ഗിക അറിയിപ്പൊന്നും ക്ലബ് നൽകിയിട്ടില്ല. അതേസമയം വരുന്ന വാർത്തകൾ പോലെ വാൻ ഡൈക്ക് മാസങ്ങളോളം പുറത്തിരിക്കേണ്ടിവന്നാൽ അത് ലിവർപൂളിന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കും.