SHARE

ഡേവിഡ് മോയ്സിനെ 2014-ൽ പുറത്താക്കിയതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനമേറ്റെടുത്തത് വിഖ്യാതനായ ലൂയിസ് വാൻ ​ഗാലായിരുന്നു. രണ്ട് വർഷം യുണൈറ്റഡിന്റെ പരിശീലകക്കസേരയിൽ വാൻ ​ഗാൽ ഉണ്ടായിരുന്നെങ്കിലും ഒരു എഫ്.എ.കപ്പ് മാത്രമാണ് വാൻ ​ഗാലിന് നേടാനായത്.

വാൻ ​ഗാലിന്റെ യുണൈറ്റഡ് കാലത്തുണ്ടായ പ്രധാനസംഭവങ്ങളിലൊന്ന് എയ്ഞ്ചൽ ഡി മരിയയുടെ സൈനിം​ഗാണ്. ഡി മരിയ അടുത്ത സീസണിൽ തന്നെ ക്ലബ് വിട്ടെങ്കിലും ആൻഡർ ഹെരേര, ലൂക്ക് ഷാ, മാർക്കോസ് റോഹോ തുടങ്ങി പിന്നീട് ദീർഘനാൾ യുണൈറ്റഡിനൊപ്പം നിന്ന പലതാരങ്ങളേയും വാൻ ​ഗാൽ കൊണ്ടുവന്നതാണ്. എന്നാലിപ്പോൾ താൻ യുണൈറ്റഡിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത് ഒട്ടേെ വമ്പൻ താരങ്ങളെയായിരുന്നുവെന്നാണ് വാൻ ​ഗാൽ വെളിപ്പെടുത്തുന്നത്. പ്രശസ്ത ഫുട്ബോൾ മാസികയായ ഫോർഫോർടുവിന് നൽകിയ അഭിമുഖത്തിലാണ് വാൻ ​ഗാൽ ഇക്കാര്യം പറഞ്ഞത്.

റോബർട്ട് ലെവൻഡോവ്സ്കി, ​ഗോൺസാലോ ഹി​ഗ്വെയിൻ, നെയ്മർ, സെർജിയോ റാമോസ്, സാദിയോ മാനെ, റിയാദ് മെഹ്രസ്, തോമസ് മുള്ളർ, മാറ്റ് ഹമ്മൽസ്, എൻ​ഗോളോ കാന്റെ, ജെയിംസ് മിൽനർ എന്നീ താരങ്ങളെയാണ് തന്റെ കാലയളവിൽ യുണൈറ്റഡിലെത്തിക്കാൻ ശ്രമിച്ചതെന്നാണ് വാൻ ​ഗാൽ പറയുന്നത്.

നെയ്മറിന്റെ കാര്യം താൻ ഇം​ഗ്ലണ്ടിൽ എത്തും മുമ്പ് തന്നെ ക്ലബുമായി സംസാരിച്ചിരുന്നതാണെന്നും വാൻ ​ഗാൽ പറഞ്ഞു. അന്ന് സൂപ്പർതാരങ്ങൾ അല്ലാതിരുന്ന മാനെയേയും മെഹ്രസിനേയും ടീമിലെത്തിക്കാൻ ആ​ഗ്രഹിച്ചത് അതേവ​ഗക്കാരായ വിങ്ങർമാരെ വേണമെന്നതിനാലായിരുന്നെന്നും ഡച്ച് പരിശീലകൻ വെളിപ്പെടുത്തി.