SHARE

വീഡിയോ അസ്റ്റിസ്റ്റ് റഫറി(വാർ) സംവിധാനം ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. റഫറിയിങ്ങിലെ പിഴവുകൾ വലിയൊരളവുവരെ കുറയ്ക്കാൻ വാറിനായി. എന്നാൽ ഇതിനിടേയും വാറിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

വാർ സംവിധാനത്തിന്റെ സാങ്കേതികത്തകരാറാണ് പലപ്പോഴും വിമർശനത്തിന് ഇടയാക്കുന്നത്. ചിലപ്പോൾ മറ്റ് വിചിത്രമായ കാരണങ്ങളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ലീ​ഗിൽ വാർ തടസപ്പട്ടത് ഇതിനകം വലിയ വാർത്താശ്രദ്ധ നേടിക്കഴിഞ്ഞു. മത്സരത്തിനിടെ സ്റ്റേഡിയം ജീവനക്കാരിലൊരാൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി, വീഡിയോ സ്ക്രീൻ ബന്ധം വിച്ഛേദിച്ചതോടെയാണ് വാർ സംവിധാനം തടസപ്പെട്ടത്.

ലീ​ഗിൽ അൽ നാസറും അൽ ഫത്തേയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. തീരുമാനം പുനപരിശോധിക്കാൻ റഫറിയെത്തിയപ്പോൾ വാർ സംവിധാനം നിശ്ചലമായിരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഒട്ടേറെ ട്രോളുകൾ ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ട്.