SHARE

വീഡിയോ അസിസ്റ്റ് റഫറിയിങ്(വാർ) സംവിധാനം ഇത്തവണത്തെ ചാമ്പ്യൻസ് ലീ​ഗ് നോക്കൗട്ട് ഘട്ടം മുതൽ ഉപയോ​ഗിക്കും. അയർലൻഡിലെ ഡബ്ലിനിൽ ചേർന്ന യുവേഫ യോ​ഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2019 ഫെബ്രുവരി മുതലാണ് ചാമ്പ്യൻസ് ലീ​ഗിലെ നോക്കൗട്ട് മത്സരങ്ങൾ‍ തുടങ്ങുക.

അടുത്ത വർഷം മുതൽ ചാമ്പ്യൻസ് ലീ​ഗിൽ വാർ ഉപയോ​ഗിക്കാമെന്നായിരുന്നു യുവേഫ ആദ്യം തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഇത് മാറ്റുകയാണ് ചെയ്തത്. പല യൂറോപ്യൻ ലീ​ഗുകളിലും വാർ സംവിധാനം പരീക്ഷിച്ച് വിജയിച്ച സാഹചര്യത്തിലാണ് ഇപ്പോൾ നിശ്ചയിച്ചതിലും നേരത്തെ ചാമ്പ്യൻസ് ലീ​ഗിൽ ഉപയോ​ഗിക്കാൻ തരുമാനമായത്

യൂറോപ്പാ ലീ​ഗിൽ മുൻനിശ്ചയിച്ചതുപോലെ 2020-21 സീസണിലായിരിക്കും വാർ പൂർണമായി ഉപയോ​ഗിക്കുക. അതേസമയം ഇത്തവണത്തെ യൂറോപ്പാ ലീ​ഗിന്റെ ഫൈനലിലും വാർ ഉപയോ​ഗിക്കും. നേരത്തെ പല യൂറോപ്യൻ ലീ​ഗുകളും വാറിനെതിരായിയരുന്നു, എന്നാൽ റഷ്യൻ ലോകകപ്പിലും ഉപയോ​ഗിച്ചതോടെയാണ് പലരും തീരുമാനം മാറ്റിയത്.