SHARE

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ രണ്ടാം തവണയും പരാജയപ്പെട്ട് ഇന്ത്യൻ സ്റ്റാർ സ്പിന്നർ വരുൺ ചക്രവർത്തി. കഴിഞ്ഞ മാസം നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്ന ചക്രവർത്തിക്ക് ഒരവസരം കൂടി ടെസ്റ്റ് പാസാകാൻ ലഭിച്ചെങ്കിലും രണ്ടാം തവണയും അദ്ദേഹത്തിന് ഫിറ്റ്നസ് കടമ്പ മറികടക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്നും താരം പുറത്തായി.

2 കിലോമീറ്റർ ഓട്ടത്തിലും, യോ യോ ടെസ്റ്റിലും രണ്ട് തവണ അവസരം ലഭിച്ച വരുൺ ചക്രവർത്തി രണ്ട് തവണയും പരാജയപ്പെടുകയായിരുന്നുവെന്ന് മുതിർന്ന ബിസിസിസി വൃത്തങ്ങൾ തന്നെയാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അഞ്ച് മാസങ്ങളായി കളിക്കളത്തിന് പുറത്തിരിക്കുന്ന താരമാണ് ചക്രവർത്തിയെന്ന് ചൂണ്ടിക്കാട്ടിയ ബിസിസിഐ ഒഫീഷ്യൽമാരിലൊരാൾ അഞ്ച് മാസം മുൻപ് കളിച്ച മത്സരങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ മാച്ച് ഫിറ്റ്നസ് വിലയിരുത്താൻ കഴിയില്ലെന്നും സെലക്ടർമാർക്ക് വരുൺ ചക്രവർത്തി ഒരു പാഠമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.