SHARE

റോട്ടറി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച ആര്‍സിഐപിഎല്‍ രണ്ടാം സീസണില്‍ വെള്ളിത്തിര ഇലവന്‍ ചാമ്പ്യന്‍മാരായി. നടനും നിര്‍മ്മാതാവുമായ ഉണ്ണി ശിവ്പാലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ വെള്ളിത്തിര സംവിധായകന്‍ അശോക് നായര്‍ ക്യാപ്റ്റനായുള്ള മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്‌റ്റേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്.

ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത വെള്ളിത്തിര ഇലവന്‍ നിശ്ചിത 15 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ മാസ്റ്റര്‍ ബ്ലാസ്‌റ്റേര്‍സ് 13.3 ഓവറില്‍ 99 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ ഉണ്ണി ശിവ്പാല്‍ വെള്ളിത്തിരക്കായി 44 റണ്‍സെടുത്തു. ഫൈനലില്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചുവിക്കറ്റുകള്‍ പിഴുത നടന്‍ നവ്ജിത്ത് നാരായണന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി വെള്ളിത്തിരയിലെ അര്‍ജുനും ബൗളറായി നടന്‍ മനു ശിവജിയും തെരെഞ്ഞെടുക്കപ്പെട്ടു. നാല് ദിവസങ്ങളായി കാക്കനാട് രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള 12 ടീമുകള്‍ പങ്കെടുത്തു. പ്രളയബാധിതര്‍ക്ക് നിര്‍മ്മിക്കുന്ന വീടുകളുടെ ധനസമാഹരണത്തിനാണ് വരുമാനം ഉപയോഗിക്കുന്നത്.