SHARE

കേരളത്തില്‍ ദുരന്തം വിതച്ച പേമാരിക്കൊപ്പം ദക്ഷിണേന്ത്യയില്‍ പരക്കെ മഴ പെയ്തതോടെ എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയുടെ വേദി മാറ്റി. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എ ടീമുകള്‍ പങ്കെടുക്കുന്ന പരമ്പരയ്ക്ക് വേദിയായി നിശ്ചയിച്ചിരുന്നത് വിജയവാഡയായിരുന്നു. എന്നാല്‍ മഴ കനത്തതോടെ പരമ്പരയിലെ ആദ്യ മത്സരങ്ങള്‍ വെള്ളത്തിലായി.

ബെംഗളൂരുവിലേക്കാണ് മത്സരങ്ങള്‍ മാറ്റിയത്. പരമ്പരയുടെ ഷെഡ്യൂളിനും മാറ്റമുണ്ട്. മത്സരങ്ങള്‍ ഈ മാസം 23 മുതലാകും തുടങ്ങും. നാലു മത്സരങ്ങളാണ് മഴമൂലം നഷ്ടപ്പെട്ടത്. ഓഗസ്റ്റ് 29നാകും ഫൈനല്‍ നടക്കുക. ചിന്നസ്വാമി സ്റ്റേഡിയത്തിലാകും മത്സരം നടക്കുകയെങ്കില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടാകും.