SHARE

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരങ്ങള്‍ക്കു മുന്നോടിയായി സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍. മത്സരം കടുപ്പമേറിയതാകുമെന്നും അതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണമെന്നുമാണ് താരം സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ്.

സാവധാനം തുടങ്ങുന്ന ടീമെന്നാണ് ദക്ഷിണാഫ്രിക്ക പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ടീം ഇന്ത്യ മികച്ച പ്രകടനം പുറത്തിറക്കും അതുകൊണ്ട് തന്നെ ആദ്യം മുതല്‍ ശക്തമായി തിരിച്ചടിക്കണം എന്നാണ് സഹതാരങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രധാന ഉപദേശം. ദക്ഷിണാഫ്രിക്കന്‍ ടീം നിലവില്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചും അദ്ദേഹം ടീമിനെ ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയില്‍ കളിക്കുക എന്നത് കടുപ്പമേറിയ കാര്യമാണെന്നും അത് മനസ്സിലുണ്ടാവണമെന്നും അദ്ദേഹം മറ്റുള്ളവരെ ഓര്‍മ്മിപ്പിച്ചു.ഒക്ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. മൂന്നു ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകയാല്‍ തന്നെ വിജയം മാത്രമാണ് ഇരു ടീമുകളുടേയും ലക്ഷ്യം.