SHARE

അടുത്ത അഞ്ചു വര്‍ഷം കൂടി മാഞ്ചസ്റ്റര്‍ യുണൈററഡില്‍ തുടരാന്‍ തീരുമാനമെടുത്തിരിക്കുകയാണ് വിക്ടര്‍ ലിന്‍ഡെലോഫ്. 2017 ലാണ് താരം യുണൈറ്റഡിന്റെ ഭാഗമാവുന്നത്. ബെന്‍ഫിക്കോയില്‍ നിന്നായിരുന്നു വരവ്. 2024 വരെ യുണൈറ്റഡിനൊപ്പം തുടരാനുള്ള കരാറില്‍ താരവും ക്ലബ്ബും ഒപ്പുവെച്ചു.

വേണ്ടിവന്നാല്‍ ഒരു വര്‍ഷത്തേയ്ക്ക കൂടി കരാര്‍ നീട്ടാമെന്ന വ്യവസ്ഥയുമുണ്ട്. 25 കാരനായ താരം സ്വീഡന്റെ ദേശീയ ടീമിലും അംഗമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 52 കളികളാണ് താരം കളിച്ചിരിക്കുന്നത്. പ്രധാനമായും സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിക്കുന്ന താരമാണ് ലിന്‍ഡെലോഫ്.

ഈ ക്ലബ്ബിലെത്തിയതു മുതല്‍ തനിക്ക് സ്വന്തം വീടു പോലെയാണെന്നും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കളിയിലും വ്യക്തിപരമായും വളരാന്‍ ക്ലബ്ബ് ഏറെ സഹായിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ദീര്‍ഘ കാലത്തേയ്ക്ക് തങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ലിന്‍ഡെലോഫിന്റെ തീരുമാനത്തില്‍ സ്‌ന്തോഷമുണ്ടെന്ന് ക്ലബ്ബ് മാനേജ്‌മെന്റും പ്രതികരിച്ചു.