SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് കുതിച്ചത്. ഇവാൻ വുകോമനോവിച്ച് എന്ന ബെൽജിയൻ-സെർബിയൻ പരിശീലകന്റെ സാന്നിധ്യമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഈ കുതിപ്പിൽ പ്രധാനമായി ഇന്ധനം പകർന്നത്.

കളിക്കാർക്കിടയിലും ആരാധകർക്കിടയിലും ഒരുപോലെ പ്രിയങ്കരനായി ഇവാൻ മാറുകയായിരുന്നു. മത്സരങ്ങളോടനുബന്ധിച്ചുള്ള പത്രസമ്മേളനങ്ങളും മത്സരത്തിനിടെയുള്ള ആഹ്ലാദപ്രകടനവുമെല്ലാം ഇവാനും കളിക്കാരും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ്. ഇപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് പുതിയതായി എത്തിയ സ്പാനിഷ് താരം വിക്ടർ മോം​ഗിലും അതിവേ​ഗം തന്നെ ഇവാന്റെ ഫാൻ ആയി മാറി. കഴിഞ്ഞ ദിവസം സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇവാനെ വാനോളം പുകഴ്ത്തിയിരിക്കുകയണ് മോം​ഗിൽ.

ടീമിനെ നയിക്കുന്ന രീതിയും ശൈലിയുെ കൊണ്ട് എല്ലാവരുടേയും വിശ്വാസം നേടിയെടുക്കാൻ ഇവാന് കഴിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്, ഒരു പരിശീലകനെ സംബന്ധിച്ചിടത്തോളം തന്റെ ശൈലിയും പ്രവർത്തനങ്ങളുമെല്ലാം കളിക്കാരെ തൃപ്തിപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്, ഇവാൻ ആ കടമ്പ ​ഗംഭീരമായി മറികടന്നു, കളിക്കാരെ എല്ലാ തരത്തിലും മനസിലാക്കാൻ കഴിയുന്ന പരിശീലകൻ കൂടിയാണ് ഇവാൻ, ഒരു മുൻ കളിക്കാരൻ കൂടിയാണ് ഇവാൻ, മോം​ഗിൽ പറഞ്ഞു.