SHARE

2014, 2015, 2017-18 ഐ എസ് എൽ സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന സ്പാനിഷ് സൂപ്പർ താരം വിക്ടർ പുൾഗ ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാണ. എന്നാൽ ഇത്തവണ കളികാരനായിട്ടല്ല മറിച്ച് പരിശീലക വേഷത്തിലാണ് പുൾഗയെന്ന വിക്ടർ ഹെറേറോ ഫോർസാഡ ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയിരിക്കുന്നത്. ജംഷദ്പൂർ എഫ് സി യുടെ സഹപരിശീലക വേഷത്തിലാകും ഇത്തവണ ഈ മുപ്പത്തിമൂന്നുകാരൻ ഐ എസ് എല്ലിൽ പ്രവർത്തിക്കുക

ബ്ലാസ്റ്റേഴ്സ്, ഫൈനലിലെത്തിയ ആദ്യ സീസൺ ഐ എസ് എല്ലിൽ തകർപ്പൻ പ്രകടനമായിരുന്നു പുൾഗ കാഴ്ച വെച്ചത്. ആദ്യ സീസൺ കൊണ്ട് തന്നെ ആരാധകരുടെ പ്രിയ താരമായി മാറിയ പുൾഗ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടർന്നു. കേരളം ദയനീയ പ്രകടനം കാഴ്ച വെച്ച ആ സീസണിന് പിന്നാലെ പുൾഗയും ടീം വിട്ടു. ആദ്യ രണ്ട് സീസണുകളിലുമായി ബ്ലാസ്റ്റേഴ്സിനായി 15 മത്സരങ്ങൾ കളിച്ച പുൾഗ, ഒരു ഗോളാണ് നേടിയിട്ടുള്ളത്. 2017-18 സീസൺ ഐ എസ് എല്ലിന്റെ ആദ്യ പകുതിയിൽ കേരളം മോശം പ്രകടനം കാഴ്ച വെച്ചപ്പോൾ മാനേജ്മെന്റ് പുൾഗയെ ടീമിലേക്ക് തിരിച്ച് കൊണ്ട് വന്നിരുന്നു. എന്നാൽ മടങ്ങിവരവിൽ കാര്യമായ അവസരങ്ങൾ താരത്തിന് ലഭിച്ചില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസൺ വന്നപ്പോൾ ജംഷദ്പൂർ എഫ് സി സഹപരിശീലകന്റെ ഓഫറുമായി പുൾഗയെ സമീപിക്കുകയും താരം അവരുമായി കരാർ ഒപ്പുവെക്കുകയുമായിരുന്നു. ടീമിന്റെ സ്പാനിഷുകാരൻ മുഖ്യ പരിശീലകൻ അന്റോണിയോ ഇറിയോണ്ടോയുടെ സഹായിയായാണ് പുൾഗ ജംഷദ്പൂരിൽ പ്രവർത്തിക്കുക. മുൻ ഇന്ത്യൻ താരം സ്റ്റീവൻ ഡയസും ഇത്തവണ ജംഷദ്പൂർ എഫ് സിയുടെ സഹപരിശീലകനായി ഐ എസ് എല്ലിലുണ്ട്.