SHARE

യൂറോപ്പിലെ പ്രാധനപ്പെട്ട യൂറോകപ്പിനുള്ള യോ​ഗ്യതാ മത്സരത്തിൽ അയർലൻഡും ജിബ്രാൾട്ടറും ഏറ്റുമുട്ടുകയാണ്. മത്സരം കിക്കിഫ് ചെയ്ത് രണ്ട് മിനിറ്റ് ആകുന്നതേയുള്ളു. കളികാണാനെത്തിയവരുടെ മുഴുവൻ ശ്രദ്ധയും കുറച്ചുനേരത്തേക്ക് പിടിച്ചുപറ്റി തൊട്ടടുത്ത് നിന്ന് ഒരു വിമാനം പറന്നുയരുന്നു. ഈ കാഴ്ചയ്ക്ക് അവസരം ലഭിച്ചവർ ഒരുപോലെ പറയുന്നു. മറ്റൊരിടത്തും കാണില്ല ഇത്തരം സ്റ്റേഡിയം

സ്പെയിന്റെ തെക്കൻ തീരത്തുള്ള ബ്രിട്ടീഷ് അധീനപ്രദേശമാണ് ജിബ്രാൾട്ടർ. ജിബ്രാൾട്ടറിന്റെ ഫുട്ബോൾ ടീമിന് 2013-ലാണ് യുവേഫ അം​ഗീകാരം കൊടുത്തത്. ഇതോടെയാണ് ഇവർ യൂറോ കപ്പിനുള്ള യോ​ഗ്യതാ മത്സരങ്ങൾ കളിക്കുന്നത്. ഇന്നലെയായിരുന്നു 2020 യൂറോ കപ്പ് യോ​ഗ്യതയ്ക്കായി അയർലൻഡിനെതിരായ മത്സരം. മത്സരം ആതിഥേയരായ ജിബ്രാൾട്ടർ തോറ്റെങ്കിലും സ്റ്റേഡിയം ആരാധകരെ ആവേശം കൊള്ളിക്കുന്നത്.

ജിബ്രാൾട്ടറിൽ ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്നത് വിക്ടോറിയ സ്റ്റേഡയമാണ്. ജിബ്രാൾട്ടർ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്ത് തന്നെയാണ് ഈ സ്റ്റേഡിയം. വെറും 2000 പേർക്ക് മാത്രം ഇരുന്ന് കളികാണാവുന്ന സ്റ്റേഡിയമാണിത്. വിമാനത്താവളം തൊട്ടടുത്തുള്ളതിനാൽ മത്സരം കാണാനെത്തുന്നവർക്ക് വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിങ്ങും കാണാൻ അവസരം ലഭിക്കാറുണ്ട്

ജിബ്രാൾട്ടർ നിവാസികൾക്ക് ഇത് സ്ഥിരം കാഴ്ചയാണ്. എന്നാൽ അയർലൻഡ് പോലെ ഒരു പ്രധാന ടീമുമായി മത്സരത്തിനിടയ്ക്ക് വിമാനം റൺവേയിലൂടെ നീങ്ങുന്ന ദൃശ്യങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്. ആരാധകർ ഈ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പങ്കിടുന്നുമുണ്ട്.