SHARE

ആന്ധ്രയ്‌ക്കെതിരെ നടക്കുന്ന വിജയ് ഹസാരേ ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തില്‍ നാണം കെട്ട് ഡല്‍ഹി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 111 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ആന്ധ്രയും തകര്‍ച്ച നേരിടുകയാണ്. മത്സരം 10 ഓവര്‍ പിന്നിട്ടപ്പോള്‍ ആന്ധ്ര 33-2 എന്ന നിലയിലാണ്.

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച ആന്ധ്ര ബൗളര്‍മാര്‍ക്ക് മുന്നില്‍ ഡല്‍ഹി തകര്‍ന്നടിയുകയായിരുന്നു. 38 റണ്‍സെടുത്ത ഋഷഭ് പന്തും 21 റണ്‍സെടുത്ത ധ്രുവ് ഷോറെയുമാണ് ഡല്‍ഹി നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. ആന്ധ്രയ്ക്ക് വേണ്ടി ശിവം കുമാര്‍ നാലും ഭാര്‍ഗവ് ദത്ത് മൂന്നും വിക്കറ്റുകള്‍ നേടി.

മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരെ ബറോഡ ആദ്യം ബാറ്റ് ചെയ്ത് 247-8 റണ്‍സെടുത്തു. 72 റണ്‍സെടുത്ത സോയബ് തായും 61 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയുമാണ് ബറോഡനിരയില്‍ തിളങ്ങിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ചിരാഗ് ജാനി നാലു വിക്കറ്റുകള്‍ നേടി. നേരത്തെ കര്‍ണാടകയും മഹാരാഷ്ട്രയും വിജയ് ഹസാരേ ട്രോഫിയുടെ ഫൈനലില്‍ കടന്നിരുന്നു.