SHARE

എംഎസ് ധോണിയുടെ അടുത്ത പിന്‍ഗാമിയെന്നാണ് റിഷഭ് പന്തിനെ ഏവരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ അടുത്തിടെ നടന്ന മത്സരങ്ങളിലെ പ്രകടനം പന്തിന് അത്ര സുഖകരമായ ഓര്‍മകളല്ല സമ്മാനിക്കുന്നത്. ഇപ്പോഴിതാ പുതിയ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍ യുവതാരത്തിന് ടീമിലെ സ്ഥാനം സംബന്ധിച്ച് മുന്നറിയിപ്പ് നല്കിയിരിക്കുന്നു.

പന്ത് അടക്കമുള്ള താരങ്ങളില്‍ നിന്ന് ഉത്തരവാദിത്തത്തോടെയുള്ള പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നതെന്ന് റാത്തോര്‍ പറയുന്നു. അതായത് കളി മോശമായാല്‍ ടീമിലിടം ലഭിക്കില്ലെന്നര്‍ത്ഥം. ടീമിന്റെ ഇനിയുള്ള തീരുമാനങ്ങളെല്ലാം ടി20 ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും. ലോകകപ്പ് ടീമില്‍ ഇടം നേടണമെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ മറക്കരുത്.

പന്ത് പ്രതിഭയുള്ള താരമാണെന്നതില്‍ തര്‍ക്കമില്ല. ഭയപ്പെടാതെ കളിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതൊരിക്കലും അലക്ഷ്യമായിരിക്കരുത്. ഉത്തരവാദിത്തത്തോടെയുള്ള പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തകര്‍ത്തടിക്കുന്ന രോഹിത്തിന് ടെസ്റ്റ് ക്രിക്കറ്റിലും അപകടകാരിയായ ഓപ്പണര്‍ ആകാന്‍ കഴിയും. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണങ്ങളാണ് വരാനിരിക്കുന്നത്- റാത്തോര്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ കാര്യം പറയുന്നു.