SHARE

ഐ-ലീ​ഗ് ക്ലബ് ​ഗോകുലം കേരളയുടെ പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ അന്നെസ് ക്ലബുമായി കരാർ പുതുക്കി. ഒരു വർഷത്തേക്ക് കൂടിയാണ് ഈ ഇറ്റാലിയൻ യുവ പരിശീലകൻ കേരളാ ക്ലബിനൊപ്പം തുടരുക. ക്ലബ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷമാണ് ​ഗോകുലം പരിശീലകനായി വിൻസെൻസോ എത്തിയത്. ക്ലബിനൊപ്പം പതിയത്തുടങ്ങിയ വിൻസെൻസോ വളരവേ​ഗെ തന്നെ തന്റെ ആക്രണമഫുട്ബോൾ ശൈലി ടീമിലേക്ക് പടർത്തി. ഇതിന് ഫലം ലഭിച്ചത് ഐ-ലീ​ഗ് കിരീടത്തിന്റെ രൂപത്തിലാണ്. സീസണിലെ അവസാനമത്സരദിനം ട്രാവുവിനെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തകർത്ത് ​ഗോകുലം സൃഷ്ടിച്ചത് ചരിത്രമാണ്. ഇതോടെ കേരളത്തിലേക്ക് ആദ്യമായി ഐ-ലീ​ഗ് എത്തിക്കുന്ന പരിശീലകനെന്ന നേട്ടവും വിൻസെൻസോ സ്വന്തമാക്കി.

ഐ-ലീ​ഗ് ജേതാക്കളായതോടെ അടുത്ത വർഷത്തെ ഏ.എഫ്.സി കപ്പ് ​ഗ്രൂപ്പ് ഘട്ടത്തിലേക്കും ​ഗോകുലത്തിന് യോ​ഗ്യത കിട്ടി. അടുത്ത സീസണിൽ ഐ-ലീ​ഗ് നിലനിർത്തി ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം നേടുക. ഏ.എഫ്.സി കപ്പിൽ മികച്ച പ്രകടനം നടത്തുക എന്നിവയാണ് ക്ലബിന്റെ ലക്ഷ്യങ്ങൾ.