SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ അത്ര നല്ല സമയമല്ല കേരളാ ബ്ലാസ്റ്റേഴ്സിനിത്‌. എന്നാൽ ടീംമോശം സമയത്തിലൂടെ കടന്ന് പോകുന്ന ഈ അവസരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾക്ക് അഭിമാന നിമിഷം വന്നെത്തിയിരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ കായിക അവാർഡിനായുള്ള ലിസ്റ്റിലേക്ക് ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കനും, മലയാളി താരം സി.കെ വിനീതിനും നോമിനേഷൻ ലഭിച്ചിരിക്കുന്നു.

കായിക അവാർഡിന്റെ ഫുട്ബോൾ വിഭാഗത്തിലേക്കാണ് ഇരുവരേയും നോമിനേറ്റ് ചെയ്തിരിക്കുന്നത്. പോയ വർഷം ഫുട്ബോളിൽ കാഴ്ച വെച്ച മികച്ച പ്രകടനങ്ങളാണ് ഇരുവർക്കും ഇതിലേക്ക് നാമനിർദ്ദേശം നേടിക്കൊടുത്തത്. വോട്ടെടുപ്പിലൂടെയാണ് വിജയികളെ തീരുമാനിക്കുന്നത്.