SHARE

മറക്കാൻ മാത്രം ആഗ്രഹിക്കുന്ന തുടക്കമാണ് പന്ത്രണ്ടാം എഡിഷൻ ഐപിഎല്ലിന്റെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേത്. ചെന്നൈക്കെതിരെ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ 7 വിക്കറ്റിന്റെ പരാജയമാണ് അവർ നേരിട്ടത്. ദയനീയ പരാജയത്തോടെ സീസണ് തുടക്കമിട്ട മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങളായ വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ് എന്നിവർ ഒരു നാണം കെട്ട റെക്കോർഡും സ്വന്തമാക്കി.

കോഹ്ലിയും, ഡിവില്ലിയേഴ്സും ഇന്നലെ പുറത്തായത് ഒരു ബൗണ്ടറി പോലും നേടാതെയാണ്. 2013 ന് ശേഷം ഇതാദ്യമായാണ് ഒരുമിച്ച് കളിക്കുന്ന മത്സരത്തിൽ ഇവർ ഇരുവരും ഒരു ബൗണ്ടറി പോലും നേടാത്തത്. 2013 ൽ മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു ഇതിന് മുൻപ് ഇരുവരും ബൗണ്ടറി നേടാതിരുന്നത്. കോഹ്ലി 6 റൺസിനും, ഡിവില്ലിയേഴ്സ് 9 റൺസിനുമായിരുന്നു ചെന്നൈക്കെതിരായ മത്സരത്തിൽ പുറത്തായത്.