SHARE

റെക്കോർഡുകളുടെ കളിത്തോഴനാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി‌. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പിൻഗാമി എന്ന് വിശേഷിക്കപ്പെടുന്ന കോഹ്ലി സച്ചിന്റെ റെക്കോർഡുകൾ ഓരോന്നായി തകർത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ പുതുവർഷത്തിലെ ആദ്യ മത്സരത്തിലും സച്ചിന്റെ റെക്കോർഡുകളിലൊന്ന് കോഹ്ലി പഴങ്കഥയാക്കിയിരിക്കുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗം 19000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് ഇപ്പോൾ‌ സച്ചിനെ പിന്തള്ളി കോഹ്ലി‌ സ്വന്തമാക്കിയിരിക്കുന്നത്. സിഡ്നിയിൽ ഓസീസിനെതിരെ നടന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലായിരുന്നു കോഹ്ലി റെക്കോർഡ് കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ 399-ം ഇന്നിംഗ്സിലായിരുന്നു കോഹ്ലി 19000 റണ്ണുകളിൽ എത്തിയത്‌. 432 ഇന്നിംഗ്സുകളിൽ സമാന നേട്ടം കൈവരിച്ച സച്ചിനായിരുന്നു ഇത്രയുംനാൾ ഈ റെക്കോഡിൽ മുന്നിലുണ്ടായിരുന്നത്.

433 ഇന്നിംഗ്സുകളിൽ നിന്ന് 19000 റൺസ് നേടിയ വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ, 444 ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച റിക്കി‌പോണ്ടിംഗ്, 458 ഇന്നിംഗ്സിൽ ഈ നേട്ടത്തിലെത്തിയ ജാക്വസ് കാലീസ് എന്നിവരാണ് ഈ റെക്കോർഡിൽ ആദ്യ സ്ഥാനങ്ങളിലുള്ള മറ്റു താരങ്ങൾ.