SHARE

ഒരു കലണ്ടർ വർഷത്തിൽ വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ നേടിയ 82 റൺസ് പ്രകടനമാണ് ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിനെ മറികടന്ന് ഇക്കാര്യത്തിൽ ഒന്നാമെത്താൻ കോഹ്ലിയെ സഹായിച്ചത്.

2018 ൽ വിദേശത്ത് നടന്ന ടെസ്റ്റ് മത്സരങ്ങളിൽ 1138 റൺസ് നേടിയാണ് കോഹ്ലി ഈ നേട്ടത്തിൽ ഒന്നാമെത്തിയത്. 2002 ൽ 1137 റൺസ് നേടിയായിരുന്നു രാഹുൽ ദ്രാവിഡ് ഇത്രയും നാൾ ഇക്കാര്യത്തിലെ റെക്കോർഡ് കൈവശം വെച്ച് കൊണ്ടിരുന്നത്. 1983 ൽ വിദേശത്ത് 1065 റൺസടിച്ച മൊഹീന്ദർ അമർനാഥും, 1971 ൽ 918 റൺസ് നേടിയ ഇതിഹാസ താരം സുനിൽ ഗവാസ്കറുമാണ് ഈ നേട്ടത്തിൽ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.